സാവധാനം നീങ്ങി ഹൈമൊമെന്റിലേക്ക്; കഥാഗതി പോലെ പതിയെ തുടങ്ങി കുതിക്കുന്ന എക്കോ കളക്ഷൻ

eko movie teaser
വെബ് ഡെസ്ക്

Published on Nov 25, 2025, 06:03 PM | 1 min read

കിഷ്കിന്ധ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രിലജി'യിലെ അവസാന അധ്യായമായ 'എക്കോ' ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുന്നു.


80 ലക്ഷം ആയിരുന്നു ചിത്രത്തിന്റെ ആദ്യദിന നേട്ടം. എന്നാല്‍ മൗത് പബ്ലിസിറ്റി താരമായതോടെ കഥ മാറി. കണ്ടിറങ്ങിയവർ മറ്റുള്ളവരോട് കൗതുകം പങ്കുവെച്ചു. ഇതോടെ രണ്ടാം ദിനമായ ശനിയാഴ്ച 1.85 കോടി ചിത്രം നേടി. മൂന്നാം ദിനം 3.15 കോടിയും സ്വന്തമാക്കി. പ്രവർത്തി ദിനമായിട്ടും തിങ്കളാ‍ഴ്‍ച എക്കോ ഇന്ത്യയില്‍ 1.85 കോടി നേടിയത് വരും ദിവസങ്ങളിലെ കുതിപ്പിനുള്ള സൂചനയെന്നാണ് വിവരം.


ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ചിത്രം. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് എക്കോ, കിഷ്കിന്ധ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നീ മൂന്ന് കഥകളിലും വിഷയമായത്.


മിസ്റ്ററി ത്രില്ലർ ചിത്രമായ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. എക്കോയുടെ അടുത്തിടെ പുറത്തിറങ്ങിയ ടീസർ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


സന്ദീപ് പ്രദീപ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ സന്ദീപിൻറെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിൻറെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home