പിഎസ്‍സി ഡിസംബറിൽ ഈ തസ്തികകളിൽ അഭിമുഖം നടത്തുന്നു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ചും ഡിസംബർ മൂന്നിന് കാസർകോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 248/2024), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (മുസ്ലീം) (കാറ്റഗറി നമ്പർ 810/2024) തസ്തികകളിലേക്ക് ഡിസംബർ മൂന്നിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച്
അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
ഒഎംആർ പരീക്ഷ
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ177/2025) തസ്തികയിലേക്ക് ഡിസംബർ ഒന്നിന് രാവിലെ ഏഴു മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 374/2024, 437/2024 പട്ടികവർഗ്ഗം) തസ്തികയിലേക്ക് ഡിസംബർ രണ്ടിന് രാവിലെ ഏഴു മുതൽ 8.50 വരെ ഒഎംആർപരീക്ഷ നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 31/2024) തസ്തികയിലേക്ക് ഡിസംബർ മൂന്നിന് രാവിലെ ഏഴു മുതൽ 8.50 വരെ ഒഎംആർ.പരീക്ഷ നടത്തും. മൃഗസംരക്ഷണവകുപ്പിൽ ചിക് സെക്സർ (കാറ്റഗറി നമ്പർ 478/2024) തസ്തികയിലേക്ക്
ഡിസംബർ നാലിന് രാവിലെ ഏഴു മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.








0 comments