വ്യാപാരിയുടെ മൃതദേഹം വീട്ടുപറമ്പിലെ കുളത്തിൽ; കൈകൾ തുണികൊണ്ട് ബന്ധിച്ച നിലയിൽ

mathews edathiruthi

മാത്യൂസ്

വെബ് ഡെസ്ക്

Published on Nov 25, 2025, 04:08 PM | 1 min read

തൃശൂർ: തൃശൂർ എടത്തിരുത്തിയിൽ വ്യാപാരി മരിച്ച നിലയിൽ. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസ് (55) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മാത്യൂസ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


ഇന്ന് രാവിലെ മുതൽ മാത്യൂസിനെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് വീടിന്റെ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മാത്യൂസിനെ കുളത്തിൽ കൈബന്ദിച്ച് ചലനമറ്റ നിലയിൽ കണ്ടെത്തിയത്.


ഉടൻ തന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പോസറ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കയ്പമംഗലം പൊലീസ് സംബവത്തിൽ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home