സമാധാന ചർച്ചകൾ തുടരുന്നതിനിടെ പരസ്പരം ആക്രമിച്ച് റഷ്യയും ഉക്രെയിനും, ഒമ്പത് പേർ കൊല്ലപ്പെട്ടു

കീവ്: സമാധാന ചർച്ചകൾ പ്രതീക്ഷയുയർത്തവെ ചൊവ്വാഴ്ച പുലർച്ചെ ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ റഷ്യയുടെ ആക്രമണം. ആറുപേർ കൊല്ലപ്പെട്ടു. സ്വ്യാറ്റോഷിനി ജില്ലയിലെ ഒരു നോൺ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കൈവ് നഗര ഭരണകൂടത്തിന്റെ തലവൻ ടൈമർ ടകാചെങ്കോ പറഞ്ഞു. ഡൈനിപ്രോവ്‌സ്‌കിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സെൻട്രൽ പെച്ചേഴ്‌സ്ക് ജില്ലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിനും കീവിലെ കിഴക്കൻ ജില്ലയായ ഡിനിപ്രോവ്‌സ്‌കിയിലെ മറ്റൊരു പാർപ്പിട സമുച്ചയത്തിനും സാരമായ കേടുപാടുകളും സംഭവിച്ചതായും മേയർ വിറ്റാലി കിറ്റ്‌ഷ്‌കോ പറഞ്ഞു.
ഡിനിപ്രോവ്‌സ്‌കിയിലെ ഒമ്പത് നില കെട്ടിടത്തിന്റെ ഒന്നിലധികം നിലകളിലൂടെ വലിയ തീ പടരുന്നത് ടെലഗ്രാമിൽ പോസ്റ്റ് ചെയ്തു. കുറഞ്ഞത് നാല് പേർക്ക് പരിക്കേറ്റതായി കീവ് നഗര ഭരണകൂടത്തിന്റെ തലവൻ ടൈമർ ടകാചെങ്കോ പറഞ്ഞു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഉക്രെയ്‌നിന്റെ ഊർജ്ജ മന്ത്രാലയം പറഞ്ഞു.
Related News
ഡ്രോണുകളുമായി ഉക്രെയിനും
റഷ്യയുടെ തെക്കൻ റോസ്തോവ് മേഖലയിൽ രാത്രിയിൽ ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉക്രെയ്നിന്റെ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത ടാഗൻറോഗ് നഗരത്തിലാണ് ആളപായമുണ്ടായതെന്ന് ഗവർണർ യൂറി സ്ല്യൂസർ ചൊവ്വാഴ്ച ഒരു ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ക്രിമിയ ഉൾപ്പെടെ വിവിധ റഷ്യൻ പ്രദേശങ്ങൾക്ക് മുകളിൽ 249 ഉക്രേനിയൻ ഡ്രോണുകൾ പറന്നെത്തിയതായും അവയെ വെടിവെച്ചിട്ടതായും റഷ്യൻ വ്യോമ പ്രതിരോധം വിഭാഗം വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയിൽ ജനീവയിൽ ചർച്ചയെ തുടരുന്നതിനിടെയാണ് ആക്രമണങ്ങൾ. രണ്ടാം വട്ട ചർച്ചകളാണ് മുന്നേറുന്നത്. പുതുക്കിയ പദ്ധതി കണ്ടിട്ടില്ലെന്ന് തിങ്കളാഴ്ച റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു.
ചർച്ചകൾ എത്ര കാലം നീണ്ടുനിൽക്കുമെന്നോ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെന്നോ രണ്ടാം ഘട്ടത്തിലെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. എത്രയും വേഗം പോരാട്ടം അവസാനിപ്പിക്കാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നാണ് ഇരുഭാഗവും പ്രതികരിച്ചത്.









0 comments