മുണ്ടൂരിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; മകളും കാമുകനും അറസ്റ്റിൽ

mother murder.
വെബ് ഡെസ്ക്

Published on Nov 25, 2025, 12:37 PM | 1 min read

തൃശൂർ: മുണ്ടൂർ ശങ്കരകണ്ടത്ത് ഞായറാഴ്ച പുലർച്ചെ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.സംഭവത്തിൽ മകൾ അയിനിക്കുന്നത്ത് സന്ധ്യ (45),കാമുകൻ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29)എന്നിവരെ പേരാമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ സി രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.


സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ പിടിച്ച് തള്ളിയ വീഴ്ചയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.മുണ്ടൂർ ശങ്കരകണ്ടം അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണി (75)യെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിൽ മുഖത്തു ചെറിയ മുറിവേറ്റ നിലയിൽ ഉള്ള പാടുകൾ ഉണ്ടായിരുന്നു.അത് വീഴ്ചയിൽ സംഭവിച്ചതാകാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.


തങ്കമണിയുടെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിരുന്നു.തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് കണ്ടെത്തിയത്. കാമുകന് പണത്തിനു വേണ്ടി അമ്മയുടെ സ്വർണമാല കവരുന്നതിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ഉണ്ടായ വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home