നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവിധി ഡിസംബർ എട്ടിന്; ദിലീപ് ഉൾപ്പടെ ഒമ്പത് പ്രതികൾ

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവിധി ഡിസംബർ എട്ടിന്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപന തീയതി കോടതി വ്യക്തമാക്കിയത്. 27 തവണ മാറ്റിവച്ച കേസിൽ ദിലീപ് ഉൾപ്പടെ ഒമ്പത് പ്രതികളാണുള്ളത്.
2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ആണ് കേസില്‍ ഒന്നാം പ്രതി. കേസിന് ആസ്പദമായ സംഭവം നടന്ന വേളയില്‍ അധിക വിവരങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ പിന്നീട് നടന്ന സമഗ്രമായ അന്വേഷണത്തിൽ പൾസർ സുനിയിലൂടെയാണ് ദിലീപിലേക്ക് പോലീസ് എത്തിയത്. തുടർന്ന് എട്ടാം പ്രതിയായ നടൻ മൂന്ന് മാസത്തോളം ആലുവ ജയിലില്‍ കിടന്നിരുന്നു.
കേസില്‍ ജാമ്യം ലഭിക്കാതെ ഏഴ് വര്‍ഷം ജയിലില്‍ കിടന്ന പള്‍സര്‍ സുനി സമീപകാലത്ത് പുറത്തിറങ്ങിയ ശേഷം വിവിധ സമയങ്ങളിലായി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ ദിലീപിനെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു.









0 comments