Deshabhimani

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 240 രൂപ കൂടി

gold
വെബ് ഡെസ്ക്

Published on May 10, 2025, 12:12 PM | 1 min read

കൊച്ചി : ഇന്ത്യ - പാക് സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം. പവന് ഇന്ന് 240 രൂപ കൂടി. ഇന്ന് 72,360 രൂപയാണ് പവൻ വില. കഴിഞ്ഞ ദിവസം 72,120 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 30 രൂപ കൂടി 9,045 ആയി. കഴിഞ്‍ഞ ദിവസം പവന് 920 രൂപ കുറഞ്ഞിരുന്നു


കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോ‍ർ‌ഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്.


24 കാരറ്റിന് പവന് 78,944 രൂപയും ​ഗ്രാമിന് 9,868 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,208 രൂപയും ​ഗ്രാമിന് 7,401 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 111 രൂപയും കിലോ​ഗ്രാമിന് 1,11,000 രൂപയുമാണ് വില.


മെയിലെ സ്വർണവില


മെയ് 1 : 70,200

മെയ് 2 : 70,040

മെയ് 3 : 70,040

മെയ് 4 : 70,040

മെയ് 5 : 70,200

മെയ് 6 : 72,200

മെയ് 7 : 72,600

മെയ് 8 : 73,040

മെയ് 9 : 72,120

മെയ് 10 : 72,360




deshabhimani section

Related News

View More
0 comments
Sort by

Home