കുതിച്ചുകയറി സ്വർണവില; പവന് ഇന്ന് 2,000 രൂപ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം. പവന് ഇന്ന് ഒറ്റയടിക്ക് 2,000 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില വീണ്ടും 72,000ത്തിലെത്തി. 72,200 രൂപയിലാണ് രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 70,200 രൂപയായിരുന്നു സ്വർണവില. ഗ്രാമിന് 250 രൂപ കൂടി വില 9,025 ആയി. മെയിൽ ആദ്യമായാണ് പവൻ വില 72,000 കടക്കുന്നത്. രണ്ട് ദിവസങ്ങളായി ചലനമില്ലാതെ നിന്ന സ്വർണവില കഴിഞ്ഞ ദിവസം 160 രൂപ കൂടിയിരുന്നു.
കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോർഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്. തുടർന്ന് പവൻ വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
24 കാരറ്റിന് പവന് 78,768 രൂപയും ഗ്രാമിന് 9,846 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,072 രൂപയും ഗ്രാമിന് 7,384 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,900 രൂപയുമാണ് വില.
മെയിലെ സ്വർണവില
മെയ് 1 : 70,200
മെയ് 2 : 70,040
മെയ് 3 : 70,040
മെയ് 4 : 70,040
മെയ് 5 : 70,200
മെയ് 6 : 72,200
ഏപ്രിലിലെ സ്വർണവില
ഏപ്രിൽ 1 : 68,080
ഏപ്രിൽ 2 : 68,080
ഏപ്രിൽ 3 : 68,480
ഏപ്രിൽ 4 : 67,200
ഏപ്രിൽ 5 : 66,480
ഏപ്രിൽ 6 : 66,480
ഏപ്രിൽ 7 : 66,280
ഏപ്രിൽ 8 : 65,800
ഏപ്രിൽ 9 : 66,320
ഏപ്രിൽ 10 : 68,480
ഏപ്രിൽ 11 : 69, 960
ഏപ്രിൽ 12 : 70,160
ഏപ്രിൽ 13 : 70,160
ഏപ്രിൽ 14 : 70,040
ഏപ്രിൽ 15 : 69,760
ഏപ്രിൽ 16 : 70,520
ഏപ്രിൽ 17 : 71,360
ഏപ്രിൽ 18 : 71,560
ഏപ്രിൽ 19 : 71,560
ഏപ്രിൽ 20 : 71,560
ഏപ്രിൽ 21 : 72,120
ഏപ്രിൽ 22 : 74,320
ഏപ്രിൽ 23 : 72,120
ഏപ്രിൽ 24 : 72,040
ഏപ്രിൽ 25 : 72,040
ഏപ്രിൽ 26 : 72,016
ഏപ്രിൽ 27 : 72,016
ഏപ്രിൽ 28 : 71,520
ഏപ്രിൽ 29 : 71,840
ഏപ്രിൽ 30 : 71,840
0 comments