ഇതെന്തൊരു പോക്ക്! സ്വർണവില സർവകാല റെക്കോർഡിൽ: പവന് 74,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഞെട്ടിക്കുന്ന കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 2,200 രൂപയാണ് കൂടിയത്. ഇതോടെ വില 74,000 കടന്നു. 74,320 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ 72,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 275 രൂപ കൂടി ചരിത്രത്തിലാദ്യമായി 9,290 രൂപയായി. ചരിത്രത്തിലാദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്. വ്യാഴാഴ്ചയാണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ഗ്രാമിന് 70 രൂപ കൂടി. 9,015 രൂപയാണ് വില.
24 കാരറ്റിന് പവന് 81,080 രൂപയും ഗ്രാമിന് 10,135 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,808 രൂപയും ഗ്രാമിന് 7,601 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഒരു രൂപ കൂടി. ഗ്രാമിന് 111 രൂപയും കിലോഗ്രാമിന് 1,11,000 രൂപയുമാണ് വില.
ഏപ്രിലിലെ സ്വർണവില
ഏപ്രിൽ 1 : 68,080
ഏപ്രിൽ 2 : 68,080
ഏപ്രിൽ 3 : 68,480
ഏപ്രിൽ 4 : 67,200
ഏപ്രിൽ 5 : 66,480
ഏപ്രിൽ 6 : 66,480
ഏപ്രിൽ 7 : 66,280
ഏപ്രിൽ 8 : 65,800
ഏപ്രിൽ 9 : 66,320
ഏപ്രിൽ 10 : 68,480
ഏപ്രിൽ 11 : 69, 960
ഏപ്രിൽ 12 : 70,160
ഏപ്രിൽ 13 : 70,160
ഏപ്രിൽ 14 : 70,040
ഏപ്രിൽ 15 : 69,760
ഏപ്രിൽ 16 : 70,520
ഏപ്രിൽ 17 : 71,360
ഏപ്രിൽ 18 : 71,560
ഏപ്രിൽ 19 : 71,560
ഏപ്രിൽ 20 : 71,560
ഏപ്രിൽ 21 : 72,120
ഏപ്രിൽ 22 : 74,320
0 comments