സ്വർണവിലയിൽ വീണ്ടും വർധന

GOLD ORNAMENT
വെബ് ഡെസ്ക്

Published on May 05, 2025, 03:09 PM | 2 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് ഇന്ന് 160 രൂപ കൂടി. 70,200 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 70,040 രൂപയായിരുന്നു സ്വർണത്തിന്റെ വില. ​ഗ്രാമിന് 20 രൂപ കൂടി വില 8,775 ആയി. ഈ മാസം ഒന്നിനും സ്വർണവില 70,200 ആയിരുന്നു. കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോ‍ർ‌ഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്. തുടർന്ന് പവൻ വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.


24 കാരറ്റിന് പവന് 76,584 രൂപയും ​ഗ്രാമിന് 9,573 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,440 രൂപയും ​ഗ്രാമിന് 7,180 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 108 രൂപയും കിലോ​ഗ്രാമിന് 1,08,000 രൂപയുമാണ് വില.


മെയിലെ സ്വർണവില


മെയ് 1 : 70,200

മെയ് 2 : 70,040

മെയ് 3 : 70,040

മെയ് 4 : 70,200


ഏപ്രിലിലെ സ്വർണവില




deshabhimani section

Related News

View More
0 comments
Sort by

Home