ഇതെന്തൊരു പോക്ക് ! സ്വർണവില 70,000 കടന്നു

കൊച്ചി : പിടികിട്ടാതെ കുതിച്ച് സംസ്ഥാനത്തെ സ്വർണവില. പവന്റെ വില ചരിത്രത്തിലാദ്യമായി 70,000 കടന്നു. 70,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 69,960 രൂപയായിരുന്നു പവന്റെ വില. ഇന്ന് 200 രൂപയാണ് കൂടിയത്. രണ്ട് ദിവസം കൊണ്ട് 1,680 രൂപയാണ് സ്വർണത്തിന് വില കൂടിയത്. ഗ്രാമിന് 25 രൂപ കൂടി വില 8,770 രൂപയായി.
ചരിത്രത്തിലാദ്യമായാണ് സ്വർണവില 70,000 കടക്കുന്നത്. 24 കാരറ്റിന് പവന് 76,536 രൂപയും ഗ്രാമിന് 9,567 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,408 രൂപയും ഗ്രാമിന് 7,176 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് രണ്ട് രൂപ കൂടി. ഗ്രാമിന് 110 രൂപയും കിലോഗ്രാമിന് 1,10,000 രൂപയുമാണ് വില.
ഏപ്രിലിലെ സ്വർണവില
ഏപ്രിൽ 1 : 68,080
ഏപ്രിൽ 2 : 68,080
ഏപ്രിൽ 3 : 68,480
ഏപ്രിൽ 4 : 67,200
ഏപ്രിൽ 5 : 66,480
ഏപ്രിൽ 6 : 66,480
ഏപ്രിൽ 7 : 66,280
ഏപ്രിൽ 8 : 65,800
ഏപ്രിൽ 9 : 66,320
ഏപ്രിൽ 10 : 68,480
ഏപ്രിൽ 11 : 69, 960
ഏപ്രിൽ 12 : 70,160









0 comments