കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി ആമസോണിലും; വ്യാപാര കരാർ ഒപ്പിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2019, 03:27 PM | 0 min read

തിരുവനന്തപുരം > കുടുംബശ്രീ ഉൽപന്നങ്ങൾ ഇനിമുതൽ  ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിലും. ബുധനാഴ‌്ച കുടുംബശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഹരികിഷോർ ആമസോൺ സെല്ലർ എക‌്സ‌്പീരിയൻസ‌് ഡയറക്ടർ പ്രണവ‌് ഭാസിൻ എന്നിവർ വ്യാപാര കരാർ ഒപ്പിട്ടു.

തദ്ദേശ മന്ത്രി എ സി മൊയ‌്തീന്റെ സാന്നിധ്യത്തിയാണ‌് കരാർ ഒപ്പിട്ടത‌്. സിവിൽ സപ്ളൈസ്, കൺസ്യൂമർ ഫെഡ് എന്നീ സ്ഥാപനങ്ങളുടെയും, സഹകരണ മേഖലയുടേയും വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിന‌് മുൻകൈയെടുക്കുമെന്ന‌് മന്ത്രി അറിയിച്ചു.

സ‌്ത്രീകൾക്കുള്ള ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന‌ുള്ള ആമസോൺ സഹേലിയുമായാണ‌് വ്യാപാര കരാറിലേർപ്പെട്ടത്‌. ടോയ‌്‌ലറ്റ‌് സോപ‌്, സോപ‌്, ആയുർവേദ ഉൽപന്നങ്ങൾ, തുടങ്ങി 110 ഉൽപന്നങ്ങളാണ‌് ആമസോണിൽ ലഭിക്കുക. ഇന്ത്യയ്ക്കകത്ത‌് മാത്രമാണ‌് ആദ്യഘട്ടത്തിൽ വിപണനം. കുടുംബശ്രീ ബസാർ എന്ന വെബ‌്സൈറ്റ‌് വഴിയുള്ള ഓൺലൈൻ വ്യാപാരം വിജയമായതോടെയാണ‌് ഈ മേഖലയിൽ പുതിയ വിപണികൾ കണ്ടെത്താൻ തീരുമാനിച്ചത‌്. 

ആമസോൺ സീനിയർ പബ്ലിക‌് പോളിസി മാനേജർ ഗണേഷ‌് കൊല്ലേഗൽ, കുടുംബശ്രീ എ ആന്റ‌് എഫ‌് ഡയറക്ടർ ആശ വർഗീസ‌് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home