ഫെഡറൽ ബാങ്കിന്റെ ലാഭം വർധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2018, 06:18 PM | 0 min read

കൊച്ചി > സെപ‌്തംബർ 30ന് അവസാനിച്ച രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്ക് 697 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വർധനയാണിത്.  ബാങ്കിന്റെ ആകെ  വരുമാനം 15  ശതമാനം വർധിച്ച് 3087 കോടി രൂപയായിട്ടുമുണ്ട്.
ആകെ ബിസിനസ് 23 ശതമാനം വർധനവോടെ 2,20,482 കോടി രൂപയിലെത്തി.

266 കോടി രൂപയുടെ അറ്റാദായമാണ് രണ്ടാം ത്രൈമാസത്തിന്റെ അവസാനം ബാങ്കിനു കൈവരിക്കാനായിട്ടുള്ളത്.   ബാങ്കിന്റെ ആകെ നിക്ഷേപം  1,18,182 കോടി രൂപയായും ആകെ വായ്പ  1,02,300 കോടി രൂപയായും വർധിച്ചിട്ടുണ്ട്.   അറ്റനിഷ്‌ക്രിയആസ്തികൾ ആകെ വായ്പകളുടെ 1.78 ശതമാനമായ 1,796 കോടി രൂപയാണെന്നും പ്രവർത്തനഫലം ചൂണ്ടിക്കാട്ടുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home