പ്രളയബാധിതർക്ക് 10 ലക്ഷം രൂപാ വായ്‌പയുമായി ഫെഡറൽ ബാങ്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2018, 05:10 AM | 0 min read

കൊച്ചി>സംസ്ഥാനത്തെ പ്രളയബാധിതരായ ഫെഡറൽ ബാങ്ക് ഉപയോക്താക്കൾക്ക് പ്രത്യേക വായ്പാപദ്ധതി.  വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി  10 ലക്ഷം രൂപവരെ വായ്പ  ലഭിക്കും. കുറഞ്ഞത് ഒരുവർഷമായി  ഭവനവായ്പ തിരിച്ചടവ് നടത്തിവരുന്ന  ഉപയോക്താക്കൾക്ക് പുതിയ  പദ്ധതിപ്രകാരം അപേക്ഷ നൽകാം. 8.50 ശതമാനം പലിശനിരക്കിലാണ‌് വായ്പ ലഭിക്കുക.

വരുമാനം സംബന്ധിച്ച പുതിയ രേഖകൾ സമർപ്പിക്കാതെതന്നെ പുതിയ വായ്പയും അത്യാവശ്യക്കാർക്ക് ആറുമാസംവരെ മൊറട്ടോറിയവും ലഭിക്കും. പ്രത്യേക വായ്പകൾക്കുള്ള അപേക്ഷകൾ മുൻഗണനാ പരിഗണനയോടെ അതിവേഗ സംവിധാനത്തിലൂടെയാകും അനുവദിക്കുകയെന്നും  ബാങ്ക് അറിയിച്ചു. 
 



deshabhimani section

Related News

View More
0 comments
Sort by

Home