'മണിച്ചേട്ടന്റെ അനിയനൊപ്പം വേടൻ'; ആർഎൽവി രാമകൃഷ്ണന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

vedan rlv
വെബ് ഡെസ്ക്

Published on May 18, 2025, 08:09 PM | 1 min read

തിരുവനന്തപുരം: പ്രശസ്ത മോഹിനിയാട്ട നർത്തകനും കലാഭവൻമണിയുടെ അനുജനുമായ ആർഎൽവി രാമകൃഷ്ണനും റാപ്പർ വേടനുമൊന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷിക സമ്മേളനത്തിന്റെ ഭാ​ഗമായി മലമ്പുഴയിൽ നടന്ന പട്ടികജാതി– വർഗ സംസ്ഥാന സംഗമത്തിലാണ് വേടനും ആർഎൽവി രാമകൃഷ്ണനും പങ്കെടുത്തത്.


'ഞങ്ങൾ.... കേരള സർക്കാർ മന്ത്രിസഭയുടെ നാലാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മലമ്പുഴയിൽ വച്ചു നടക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ സംസ്ഥാന സമ്മേളത്തിൽ ഹിരൺദാസിനൊപ്പം'- എന്ന കുറിപ്പോടെ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായത്.



Related News


നേരത്തെ കലാഭവൻ‌ മണിയെക്കുറിച്ച് പറഞ്ഞ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ‌ ചർച്ചയായിരുന്നു. 'മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ പുള്ളിയെ ഒക്കെ ഇറക്കിയേനെ. ചുമ്മാ കത്തിയേനേ.. ഒന്ന് ആലോചിച്ചുനോക്കിയേ പുള്ളി ഹിപ് ഹോപ്പ് സ്റ്റൈലിൽ വന്ന് പെർഫോം ചെയ്യുന്നേ'- എന്നായിരുന്നു വേടൻ പറഞ്ഞത്. ഇതിനു പിന്നാലെ കലാഭവൻ മണിയുടെ പഴയ നാടൻ പാട്ട് സ്റ്റേജ് ഷോകൾ സൈബറിടത്ത് തരംഗമായി.


ഇതിന് പിന്നാലെ കലാഭവൻമണിയുടെ എഐ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായി മാറി. 'വളകിലുക്കണ കുഞ്ഞോളേ ചിരി പൊഴിക്കണ മുത്തോളേ വഴിയരികില്‌ പൂത്ത്‌ നിൽക്കണ പൊന്നാരേ' എന്ന കലാഭവൻ മണി പാട്ടിന്റെ അകമ്പടിയോടെ ജോയ്‌ ജോൺ മുള്ളൂരാണ്‌ എഐ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌.









deshabhimani section

Related News

View More
0 comments
Sort by

Home