ഇന്ന് 'ടിഎസ്പി ഡേ': പരസ്പര സഹകരണത്തിൻ്റെ പ്രാധാന്യം ഓർമിപ്പിച്ച് കുറിപ്പുമായി എംവിഡി

tsp day mvd
വെബ് ഡെസ്ക്

Published on Mar 19, 2025, 09:35 AM | 1 min read

തിരുവനന്തപുരം : റോഡിലെ പരസ്പര സഹകരണത്തിൻ്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ടിഎസ്പി ദിനത്തെപ്പറ്റി കുറിപ്പുമായി എംവിഡി. റോഡിലെ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി നന്മകൾ തിരയാനും അവയോട് നന്ദി പറഞ്ഞ് ഡ്രൈവിങ് ആസ്വദിക്കാനും സാധിക്കണമെന്ന് എംവിഡി കുറിച്ചു. റോഡിൽ ഒരു ടിഎസ്പി സംസ്കാരത്തിൻ്റെ ആവശ്യകത ഏറെയാണ്. നന്ദി പ്രകടനങ്ങൾക്ക് റോഡിൽ വിസ്മയങ്ങൾ തീർക്കാൻ സാധിക്കും. എല്ലാവർക്കും കുറ്റപ്പെടുത്തലുകൾ ഇല്ലാത്ത മാനസിക സംഘർഷങ്ങൾ ഇല്ലാത്ത ഒരു ഡ്രൈവിങ് ദിനം ആശംസിക്കുന്നു- എംവിഡി കുറിച്ചു


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


എവിടെ നോക്കിയാ ഇവനൊക്കെ വണ്ടി ഓടിക്കുന്നത് ? ആരാ ഇവനൊക്കെ ലൈസൻസ് കൊടുക്കുന്നത് ?

റോഡിൽ നാം ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകളിൽ ഒന്ന് മാത്രം...

ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ !! റോഡിൽ ഒരാളെയെങ്കിലും ചീത്ത പറയാതെ (മനസ്സുകൊണ്ടെങ്കിലും) നമുക്ക് ഒരു യാത്രയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയാകും ഉത്തരം,അല്ലേ ?

ഇത് നമ്മൾ എല്ലാം തികഞ്ഞവർ ആയത് കൊണ്ടാണോ ? ഇവിടെയാണ് റോഡിൽ ഒരു TSP സംസ്കാരത്തിൻ്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നിരത്തിൽ നാം പലപ്പോഴും കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂർവ്വം ഒന്ന് അംഗീകരിച്ചു നോക്കിയാലോ !!! അതെ നന്ദി പ്രകടനങ്ങൾക്ക് റോഡിൽ വിസ്മയങ്ങൾ തീർക്കാൻ സാധിക്കും..

റോഡിലെ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കൂ...പകരം നന്മകൾ തിരയൂ...അവയോട് നന്ദി പറയൂ...മനസ്സ് സന്തോഷമായി വെക്കൂ...ഡ്രൈവിംഗ് ആസ്വദിക്കൂ...

റോഡിലെ പരസ്പര സഹകരണത്തിൻ്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിന് ഒരു ദിനം " TSP Day " മാർച്ച് 19.

എല്ലാവർക്കും കുറ്റപ്പെടുത്തലുകൾ ഇല്ലാത്ത മാനസിക സംഘർഷങ്ങൾ ഇല്ലാത്ത ഒരു ഡ്രൈവിംഗ് ദിനം ആശംസിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home