ബിജെപി സ്ഥാനാർഥി കേരള കോൺഗ്രസ്(ജെ) യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി സോഷ്യൽ മീഡിയ

ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അഡ്വക്കേറ്റ് മോഹൻ ജോർജ് ഒരു മാസം മുമ്പ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മലപ്പുറം ജില്ലാ കൺവെൻഷനിൽ പങ്കെടുക്കുന്ന ചിത്രങ്ങളുമായി അഡ്വ കെ എസ് അരുൺകുമാർ. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവർക്കെതിരെ പരിഹാസവും അധിക്ഷേപവും അഹങ്കാരവും നിറഞ്ഞ പോസ്റ്റുകൾ എഴുതുന്ന തിരക്കിൽ ആയിപ്പോയതിനെ തുടർന്നാവാം സ്വന്തം പക്ഷത്തെ നേതാവിന്റെ കണ്ണടച്ച് തുറക്കും മുമ്പുള്ള കൂടുമാറ്റം കാണാതെ പോയത് എന്നും അരുൺ കുമാർ ഫേസ് ബുക്കിൽ കുറിക്കുന്നു.
മോൻസ് ജോസഫ്, പിസി തോമസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം എക്സ് എംപി(പാർടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) എന്നീ നേതാക്കന്മാരോടൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. 2025 എപ്രിൽ 15 എന്ന് ജില്ലാ കൺവെൻഷന്റെ തീയതിയും പിന്നിലെ ബാനറിൽ തെളിഞ്ഞു കാണാം.
എന്തായാലും കോൺഗ്രസിന്റെ ഈ പൊതുനിര സോഷ്യൽ മീഡിയ നേതാക്കന്മാരിൽ ആണ് കേരളത്തിലെയും ഇന്ത്യയിലേയും കോൺഗ്രസിന്റെ ഭാവി എന്ന് അരുൺകുമാർ ആക്ഷേപഹാസ്യം ചൊരിയുകയും ചെയ്യുന്നു..
എഫ് പോസ്റ്റിലെ വരികൾ
സിപിഎമ്മിന്റെ സ്ഥാനാർത്ഥിയെ OLX ൽ തിരഞ്ഞു തിരഞ്ഞു സമയം പോയി...... രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവർക്കെതിരെ പരിഹാസവും അധിക്ഷേപവും അഹങ്കാരവും നിറഞ്ഞ പോസ്റ്റുകൾ എഴുതുന്ന തിരക്കിലും ആയിപ്പോയി........
എം സ്വരാജിനെയും മറ്റു സിപിഎം നേതാക്കന്മാരെയും വെല്ലുവിളിക്കുന്നതിന്റെയും തിരക്കിലായി പോയി........
രാത്രിയിൽ അൻവറിന്റെ വീട്ടിൽ പതുങ്ങി പതുങ്ങി പോയി തിരക്കിട്ട രാഷ്ട്രീയ ചർച്ചയിൽ ഏർപ്പെടുന്നതിന്റെ തിരക്കിലും ആയിപ്പോയി.......... അതിനിടയിൽ UDF ന്റെ പ്രധാന നേതാവ് ബിജെപിയിൽ ചേർന്ന് നിലമ്പൂർ സ്ഥാനാർത്ഥിയായി വരുന്നതുമാത്രം അറിഞ്ഞില്ല. അറിയാൻ സമയമില്ലത്രേ!.
ഇന്ന് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അഡ്വക്കേറ്റ് മോഹൻ ജോർജ് ഒരു മാസം മുമ്പ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മലപ്പുറം ജില്ലാ കൺവെൻഷനിൽ മോൻസ് ജോസഫ്, പിസി തോമസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം എക്സ് എംപി(അവരുടെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) എന്നീ നേതാക്കന്മാരോടൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങൾ ആണിത്. അദ്ദേഹം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നത്രേ!. നാളെ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുമത്രേ!
എന്തായാലും കോൺഗ്രസിന്റെ ഈ പൊതുനിര സോഷ്യൽ മീഡിയ നേതാക്കന്മാരിൽ ആണ് കേരളത്തിലെയും ഇന്ത്യയിലേയും കോൺഗ്രസിന്റെ ഭാവി.









0 comments