'ഇന്ത്യ നിന്റെ തന്തയുടേതല്ല'; പൗരത്വ നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി അമല പോള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2019, 05:15 PM | 0 min read

കൊച്ചി > കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അമല പോള്‍. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് അതിക്രമത്തിനെ ചെറുക്കുന്ന വിദ്യാര്‍ഥിനിയും 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്ന വരികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്രമാണ് അമല ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് നടത്തിയ സമരവും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

കേന്ദ്ര നിയമത്തിനെതിരെ ശക്തമായ ഭാഷയില്‍ പല മലയാള ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു. നടി പാര്‍വതി തിരുവോത്തായിരുന്നു ആദ്യപ്രതികരണവുമായി രംഗത്തെത്തിയത്. പിന്നീട് സുഡാനി ഫ്രം നൈജീരി. ടീം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. നടന്‍ സണ്ണി വെയ്ന്‍ വംശീയ വിദ്വേഷം ചൂണ്ടിക്കാട്ടി 'ഡോണ്ട് ബി എ സക്കര്‍' എന്ന ഹൃസ്വചിത്രത്തിലെ രംഗം പങ്കുവെച്ചിരുന്നു. മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും അണിയറ പ്രവര്‍ത്തകരും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് മുമ്പ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home