ദുര്‍ഗയാണിപ്പോള്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് ഗുരുവിന്റെ യശസ്‌ ആനന്ദം കൊണ്ട് പറയുന്നുണ്ട്: അശോകന്‍ ചരുവില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2019, 06:59 AM | 0 min read

കൊച്ചി> ദുര്‍ഗയാണിപ്പോള്‍ അകത്തുകയറിയതെന്ന് ഗുരുവിന്റെ യശസ് ആനന്ദം കൊണ്ട് പറയുന്നുണ്ടെന്ന് കഥാകൃത്ത് അശോകന്‍ ചരുവില്‍ ഫേസ്‌ബുക്കില്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആദ്യമായി ഒരു ദളിതന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഗുരു സാക്ഷിയായിരുന്നുവെന്നും കുളിച്ച് വന്ന തേവന്‍ എന്ന യുവാവ് ക്ഷേത്രത്തിനകത്ത് കടന്നപ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു കൊണ്ട് ദേവനാണ് അകത്ത് കയറിയതെന്നു ഗുരു പറഞ്ഞതായും അശോകന്‍ ചരുവില്‍ പറഞ്ഞു

അശോകന്‍ ചരുവിലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌

ആദ്യമായി ഒരു ദളിതന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഗുരു സാക്ഷിയായിരുന്നു. കുളിച്ച് വന്ന തേവന്‍ എന്ന യുവാവ് ക്ഷേത്രത്തിനകത്ത് കടന്നപ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു കൊണ്ട് ഗുരു പറഞ്ഞു:
'ദേവനാണ് അകത്ത് കയറിയത്'

ഇന്ന് ഗുരുവിന്റെ യശസ്സ് ആനന്ദം കൊണ്ട് പറയുന്നുണ്ട്:'ദുര്‍ഗ്ഗയാണ് അകത്ത് കയറിയത്.'












 



deshabhimani section

Related News

View More
0 comments
Sort by

Home