സംഘപരിവാരം വിശ്വാസികളെ തെരുവിലിറക്കുന്നത്‌ രാഷ്‌ട്രീയ ലാക്കോടെ: ആഷിക്‌ അബു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2018, 09:45 AM | 0 min read

ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടർന്ന്‌ സംഘപരിവാരം വിശ്വാസികളെ തെരുവിലിറക്കുന്നത്‌ രാഷ്‌ട്രീയ ലാക്കോടെയാണെന്ന്‌ സംവിധായകൻ ആഷിക്‌ അബു പറഞ്ഞു. ഇത്തരത്തിൽ കേരളത്തെ പ്രക്ഷുബ്‌ദമാക്കാൻ ശ്രമിക്കുമ്പോൾ കേൾക്കേണ്ടത്‌ മുഖ്യമന്ത്രിയുടെ വാക്കുകളാണെന്നും ആഷിക്‌ അബു ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്‌റ്റ്‌ ചുവടെ
സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്.

അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അത്‌ സ്വാഭാവികം. കേരളം പ്രക്ഷുബ്‌ദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !
 



deshabhimani section

Related News

View More
0 comments
Sort by

Home