'രാജീവ് ഗാന്ധിയുടെ പ്രതിമ നിങ്ങള്‍ തകര്‍ത്തു, നിങ്ങളുടെ കാര്യം പോക്കാ സഖാവേ'; സംഘപരിവാറിന്റെ നുണ ഏറ്റുപിടിച്ച് അനില്‍ അക്കര എംഎല്‍എ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 06, 2018, 06:20 PM | 0 min read

കൊച്ചി > ത്രിപുരയില്‍ ബിജെപി നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എ. രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിന്റെ പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയും അനില്‍ അക്കര ഏറ്റുപിടിക്കുന്നുണ്ട്.

'ത്രിപുരയില്‍ കത്തുന്നത് സിപിഐ എം പ്രേതങ്ങളാണ്. നിങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്‌‌‌‌തത് നിങ്ങള്‍ക്ക് ഓര്‍മ്മവേണം. രാജീവ് ഗാന്ധിയുടെ പ്രതിമ നിങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ലെനിന്റെ പ്രതിമയാണ് ആര്‍എസ്എസ്  തകര്‍ത്തത്. അധികം കളിച്ചാല്‍ അവര്‍ ഇഎംഎസ്സിന്റെയും എകെജി യുടെയും പ്രതിമയും തകര്‍ക്കും. നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ.' ഇത്തരത്തിലാണ് അനില്‍ അക്കര ഫേസ്‌‌‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.



ത്രിപുരയില്‍ ബിജെപി ലെനിന്റെ പ്രതിമ തകര്‍ത്തത് 2008ല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിന് സമാനമെന്നാണ് സംഘപരിവാര്‍ പ്രചരണം നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കുന്ന ചിത്രം ത്രിപുരയില്‍ നിന്നുള്ളതല്ല. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പോരാട്ടത്തിലെ ചിത്രമാണ് ത്രിപുരയില്‍ നിന്നെന്ന പേരില്‍ പ്രചരിപ്പിച്ചത്.

2008ല്‍ ഇത്തരത്തില്‍ അക്രമം നടന്നതായി എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മറച്ചു വെച്ചാണ് ബിജെപി നേതാക്കള്‍ സിപിഐ എമ്മിനെതിരെ വ്യാജ പ്രചരണം നടത്തുന്നത് വ്യാജ പ്രചരണം പൊളിഞ്ഞതോടെ പല സംഘപരിവാര്‍ അനുകൂലികളും പോസ്റ്റ് ഡിലീറ്റ് മുങ്ങിയിരുന്നു. അതിനിടെയാണ് സംഘപരിവാര്‍ പ്രചരണം ഏറ്റെടുത്ത് അനില്‍ അക്കര എത്തിയിരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ അനില്‍ അക്കരയുടെ ഫേസ്‌‌ബുക്ക് പോസ്റ്റില്‍ നിരവധിയാളുകളാണ് രൂക്ഷവിമര്‍ശനം നടത്തുന്നത്.

രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് ത്രിപുരയിലല്ല; സംഘപരിവാര്‍ ആസൂത്രിത പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്







 



deshabhimani section

Related News

View More
0 comments
Sort by

Home