രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് ത്രിപുരയിലല്ല; സംഘപരിവാര്‍ ആസൂത്രിത പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി > ത്രിപുരയില്‍ ബിജെപി ഐപിഎഫ്‌ടി സംഘം വ്‌ളാഡിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ ന്യായീകരണവുമായി എത്തിയ ഗവര്‍ണര്‍ തഥാഗത റോയിയും ബിജെപി കേന്ദ്രങ്ങളും നടത്തുന്നത് വ്യാജപ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ത്രിപുരയില്‍ ബിജെപി അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഗവര്‍ണര്‍ നടത്തിയ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. ലെനിന്റെ പ്രതിമ തകര്‍ത്തത് 2008ല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിന് സമാനമെന്നാണ് പ്രചരണം നടക്കുന്നത്.
.jpg)
'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിന് ചെയ്യാമെങ്കില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഗവണ്മെന്റിന് ചെയ്യാം എന്നാണ് ഗവര്‍ണര്‍ തഥാഗത റോയി ട്വീറ്റ് ചെയ്തത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പിന്നാലെ പ്രചരണങ്ങള്‍ നടന്നു. 'മറ്റു കക്ഷികളുടെയും നേതാക്കളുടെയും പ്രതിമകള്‍ പണ്ട് തകര്‍ക്കപ്പെട്ടതിനെയും അപമാനിച്ചതിനെയും കുറിച്ചാകാം ഗവര്‍ണര്‍ പറഞ്ഞത്. 2008ല്‍ ഇടതുമുന്നണി ജയിച്ചയുടന്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതുള്‍പ്പെടെ' എന്ന് 'ദി ഹിന്ദു' റിപ്പോര്‍ട്ടര്‍ രാഹുല്‍ കര്‍മാക്കര്‍ ഗവര്‍ണറുടെ ട്വീറ്റിനെക്കുറിച്ച് വാര്‍ത്ത നല്‍കുകയും ചെയ്‌തു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ത്രിപുരയില്‍ നിന്നുള്ളതല്ല. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പോരാട്ടത്തിലെ ചിത്രമാണ് ത്രിപുരയില്‍ നിന്നെന്ന പേരില്‍ പ്രചരിക്കുന്നത്. 2008ല്‍ ഇത്തരത്തില്‍ അക്രമം നടന്നതായി എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മറച്ചു വെച്ചാണ് ബിജെപി നേതാക്കള്‍ സിപിഐ എമ്മിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്.


ലെനിന്റെ പ്രതിമ തകര്‍ത്തതിന് ന്യായീകരണവുമായി സംഘപരിവാര്‍ അനുകൂലികള്‍ ഈ പ്രചരണമാണ് ഏറ്റെടുക്കുന്നത്. ലെനിനു പിന്നാലെ പെരിയാറുടെ തമിഴ്‌നാട്ടിലെ പ്രതിമയും തകര്‍ക്കുമെന്ന് എച്ച് രാജ അടക്കമുള്ള ബിജെപി നേതാക്കള്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു.









0 comments