'പെരിയോനേ...' പാടിയ ജിതിൻ രാജ് വീണ്ടും'; 'ഔസേപ്പിൻറെ ഒസ്യത്തി'ലെ 'വെയിലുചായും ചെരിവിലൂടെ...' ഗാനം ശ്രദ്ധ നേടുന്നു
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയ താരം വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന 'ഔസേപ്പിൻറെ ഒസ്യത്തി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. 'വെയിലുചായും ചെരിവിലൂടെ...' എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയുടെ ലിറിക്ക് വീഡിയോയാണ് യൂട്യൂബിൽ പുറത്തിറക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണൻറെ വരികൾക്ക് സുമേഷ് പരമേശ്വറാണ് ഈണം നൽകിയിരിക്കുന്നത്. 'ആടുജീവിത'ത്തിലെ 'പെരിയോനേ...' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ആലപിച്ച ജിതിൻ രാജാണ് ഗാനം പാടിയിരിക്കുന്നത്.
ചിത്രത്തിൽ വയോധികനായ ഔസേപ്പ് എന്ന കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് വിജയരാഘവൻ എത്തുന്നത്. നവാഗതനായ ശരത്ചന്ദ്രൻ ആർ ജെ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് ഏഴിനാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. സിനിമയുടെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ പുറത്തിറങ്ങിയിരുന്നത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ സിനിമയുടെ ഷൂട്ടിംഗ് സമയത്തെ മറക്കാനാവാത്ത മുഹൂർത്തങ്ങളും മറ്റ് ദൃശ്യങ്ങളും ഒക്കെ ചേർത്തുകൊണ്ടുള്ള ബിഹൈൻഡ് ദ സീൻ വീഡിയോയും പുറത്തിറങ്ങിയിരുന്നു. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻറെ ഉടമയും എൺപതുകാരനുമായ ഔസേപ്പിൻറേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് സിനിമയെ കുറിച്ചുള്ള സൂചനകൾ.
ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഔസേപ്പിൻറെ മക്കളായെത്തുന്നത്. ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മെയ്ഗൂർ ഫിലിംസിൻറെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിൻറെ നിർമ്മാണം. രചന:ഫസൽ ഹസൻ, ഛായാഗ്രഹണം: അരവിന്ദ് കണ്ണാ ബിരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ്: സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, എഡിറ്റർ: ബി അജിത് കുമാർ, സംഗീതം: സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം: അക്ഷയ് മേനോൻ, ഗായകൻ: ജിതിൻ രാജ്, സൗണ്ട് ഡിസൈൻ: വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്ടർ: കെജെ വിനയൻ, ആർട്ട്: അർക്കൻ എസ് കർമ്മ, മേക്കപ്പ്: നരസിംഹ സ്വാമി, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി: സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ: ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ്: രാഹുൽ പുറവ് (ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ്: അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.









0 comments