20-ാം വയസ്സിൽ രണ്ടുകോടി; മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലംവാങ്ങി സായ് അഭ്യങ്കർ

ചെന്നൈ: തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനായി മാറിയ വ്യക്തിയാണ് സായ് അഭ്യങ്കർ. സിത്തിര പൂത്തിരി, കച്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഈ ഗാനങ്ങൾ നേടിയെടുത്തത്. ഷെയിൻ നിഗം നായകനായ ‘ബൾട്ടി‘യിലൂടെ സായ് അഭ്യങ്കർ സംഗീതസംവിധായകനായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ബൾട്ടിയ്ക്ക് വേണ്ടി സംഗീതമൊരുക്കാൻ 2 കോടി രൂപയാണ് അഭ്യങ്കർ പ്രതിഫലമായി കൈപ്പറ്റിയത്. ഇന്നുവരെ മലയാളം ഇൻഡസ്ട്രി കൊടുത്തതിൽ വെച്ചും ഏറ്റവും വലിയ പ്രതിഫലമാണ് ബൾട്ടിയിലെ സംഗീതം ഒരുക്കാൻ സായ് അഭ്യങ്കറിന് കൊടുത്തതെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള വ്യക്തമാക്കി. രണ്ട് കോടിയ്ക്ക് മുകളിലാണ് സായ് അഭ്യങ്കറിന്റെ പ്രതിഫലമെന്നും സന്തോഷ് കൂട്ടിച്ചേർത്തു.




0 comments