ബിജെപി വിമതയെ പിന്തുണച്ച് നേതാവ്

പത്തനംതിട്ട
ബിജെപിയിൽനിന്ന് രാജിവച്ച് മത്സരിക്കുന്നയാൾക്കുവേണ്ടി വോട്ടുതേടി മണ്ഡലം പ്രസിഡന്റ്. ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ മനോജാണ് ചെന്നീർക്കര പഞ്ചായത്ത് രണ്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജയയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇവർക്ക് വോട്ടഭ്യർഥിച്ച് സമൂഹമാധ്യമങ്ങളിലടക്കം ദീപ പോസ്‌റ്റും പങ്കുവച്ചിട്ടുണ്ട്. ഉഷയാണ് ഇവിടെ ബിജെപിയുടെ ഒൗദ്യോഗിക സ്ഥാനാർഥി. വിമത സ്ഥാനാർഥിയെ നേതാവ് തന്നെ പരസ്യമായി പിന്തുണയ്‌ക്കുന്നത് തടയാൻ ബിജെപി ജില്ലാ നേതൃത്വം നടത്തിയ ശ്രമങ്ങൾ വിഫലമായെന്നാണ് അറിയാൻ കഴിയുന്നത്. ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ രണ്ടുപേർ സീറ്റിൽ ആവശ്യമുന്നയിച്ചതോടെ ബിജെപി മൂന്നാമതൊരാളെ സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു.








0 comments