മഞ്ഞിൽ കുളിച്ച് കുമളി

കുമളി

മഞ്ഞിൽ കുളിച്ച് കുമളി

avatar
സ്വന്തം ലേഖകൻ

Published on Nov 23, 2025, 12:15 AM | 1 min read

കുമളി

ഡിസംബർ പടിവാതിൽക്കൽ എത്തിനിൽക്കവെ മഞ്ഞിൽ കുളിച്ച് കുമളിയും പരിസരവും. കുമളി മഞ്ഞണിയുമ്പോൾ പഴമക്കാർക്ക് പഴയകാല ഓർമകളാണ് ഓടിയെത്തുന്നത്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെയും വർഷത്തിൽ ഭൂരിപക്ഷം ദിവസങ്ങളിലും രാവിലെയും രാത്രിയും കുമളിയിൽ മഞ്ഞ് പതിവായിരുന്നു. കൂടുതൽ കെട്ടിടങ്ങൾ വന്നതും കാലാവസ്ഥ വ്യതിയാനവും മൂലം മഞ്ഞു പൊഴിയുന്നതിൽ മാറ്റമുണ്ടായി. എന്നാൽ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഇടയ്ക്കൊക്കെ മഞ്ഞഎത്താറുണ്ട്. ഇപ്പോൾ മഞ്ഞ് എത്തിയാലും പണ്ടുകാലത്തെ പോലെ കനത്ത തണുപ്പ് അനുഭവപ്പെടാറില്ല. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും തണുപ്പും മൂലമാണ് കുമളിയും പരിസരവും മഞ്ഞണിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home