എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങുക: -കെഎസ്ഇബി വർക്കേഴ്സ് അസോ.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ ഡിവിഷൻ ജനറൽബോഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ചെങ്ങന്നൂർ ഡിവിഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. കൈലാസ് ടവറിൽ ചേർന്ന യോഗം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ജിനേഷ് കൃഷ്ണ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ രഘുനാഥ്, മാത്യു വർഗീസ്, ഡിവിഷൻ സെക്രട്ടറി ഗിരീഷ് കുമാർ, സജേഷ്, നീമ എന്നിവർ സംസാരിച്ചു, ഡിവിഷൻ പ്രസിഡന്റ് ആയി വി സജേഷിനേയും സെൻട്രൽ കമ്മിറ്റിയിലേക്ക് ജിനേഷ് കൃഷ്ണയേയും തിരഞ്ഞെടുത്തു.









0 comments