ചെമ്പൈ സംഗീതോത്സവം
മാൻഡലിനിൽ വിസ്‌മയം തീർത്ത് ചെമ്പൈ വേദി

ചെമ്പൈ സംഗീതോത്സവ വിശേഷാല്‍ കച്ചേരിയില്‍ എന്‍ ജെ നന്ദിനി അവതരിപ്പിച്ച കച്ചേരി
ഗുരുവായൂര്‍
മാൻഡിലിന്‍ സംഗീത കുളിര്‍മഴയില്‍ മുങ്ങി ഗുരുവായൂര്‍. യു പി രാജു, യു രാജാമണി, ജയവിഗ്നേശ്വര്‍, യു സുബഹ്മണ്യരാജു എന്നിവരാണ് ചെമ്പൈവേദിയിൽ മാന്‍ഡിലിന്‍ കച്ചേരിയൊരുക്കിയത്. രാത്രി 9ന് നടന്ന ഉപകരണ സംഗീതത്തിലാണ് ഇവരെത്തിയത്. ഹിന്ദോളം, ആരഭി, പൂർവി കല്യാണി, പശുപതി പ്രിയ, സിന്ധുഭൈരവി, യമുനാ കല്യാണി രാഗങ്ങളാണ് മാന്‍ഡലിൻ തന്ത്രികളില്‍ മീട്ടിയത്. യാഥാക്രമം ഗോവർദ്ധന ഗിരീശം, നരസിംഹ മാമവ, ദേവ ദേവ ജഗദീശ്വര, ശരവണ ഭവ, വെങ്കിടാചലനിലയം എന്നിവയും കൃഷ്ണാ നീ ബേഗനെ ബാരോ എന്ന ഭജനുമാണ് ഇവര്‍ അവതരിപ്പിച്ചത്. കോട്ടയം ജി സന്തോഷ്കുമാര്‍ മൃദംഗത്തിലും മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ഘടത്തിലും പക്കമേളക്കാരായി. കര്‍ണാടിക് സംഗീത കച്ചേരികളുമായി ഡോ.എൻ ജെ നന്ദിനിയും മധുരൈ ടി എന്‍ എസ് കൃഷ്ണയും സംഗീത മഴപെയ്യിച്ചു. ‘ജയ ജയ പത്മനാഭ’ എന്ന കീര്‍ത്തനം സരസാംഗി രാഗത്തിലും ‘രംഗനായകം ഭാവയെ’ നായകി രാഗത്തിലും ‘നെപോ ഗഡ കുണ്ടെ’ വരാളി രാഗത്തിലും ‘ശ്രീനിവാസ തിരുവെങ്കിടാ’ ഹംസാനന്ദി രാഗത്തിലും ‘തൊട്ടു തൊട്ടു പേശവരാൻ’ ബിഹാഗ് രാഗത്തിലും പാടി. മധുവന്തി രാഗത്തിൽ തില്ലാന പാടിയാണ് എൻ ജെ നന്ദിനി കച്ചേരി അവസാനിപ്പിച്ചത്. ഗോകുൽ ആലങ്കോട് (വയലിൽ), പാലക്കാട് കെഎസ് മഹേഷ് കുമാർ (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ )എന്നിവർ പക്കമേളക്കാരായി. സുരൂട്ടി രാഗത്തിൽ വർണം അവതരിപ്പിച്ച് മധുരൈ ടി എൻ എസ് കൃഷ്ണ കച്ചേരിക്ക് തുടക്കമിട്ടു. തുടർന്ന് ‘വൃന്ദാവന ലോല’ തോടി രാഗത്തിലും ‘ഗുരുവായൂരപ്പനെ അപ്പൻ ’ രീതിഗൗളയിലും ‘ജഗദീശം ഭാവയേഹം സദാ ..’ പൂർണചന്ദ്രിക രാഗത്തിലും ‘ദേവകി നന്ദന’ രാഗമാലികയിലും അവതരിപ്പിച്ചു. എം എ കൃഷ്ണസ്വാമി വയലിനിലും ഉമയാള്‍പുരം മാലി മൃദംഗത്തിലും കടനാട് അനന്തകൃഷ്ണൻ ഗഞ്ചിറയിലും പക്ക മേളക്കാരായി.








0 comments