കുഞ്ഞുമായെത്തിയ ആംബുലൻസ് തകർത്തു: ബിജെപിക്കാരൻ അറസ്റ്റിൽ

രഞ്ജീഷ്രഞ്ജീഷ്
കൊടുങ്ങല്ലൂർ
മൂന്ന് വയസ്സുകാരിയുമായി ആശുപത്രിയിലെത്തിയ ആംബുലൻസിന്റെ ചില്ല് അടിച്ച് തകർക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഓട്ടോ ഡ്രൈവറായ ബിജെപിക്കാരൻ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷി (44)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളി രാത്രി 9.20 നാണ് ആക്രമണം നടന്നത്. രാത്രി മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ കുഞ്ഞുമായി കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസ് കൊടുങ്ങല്ലൂർ ചന്തപുരയിൽ പ്രതി ഓടിച്ചിരുന്ന ഓട്ടോ ടാക്സിയിൽ തട്ടിയിരുന്നു. ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിയില്ല. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ആംബുലൻസിനെ പിന്തുടർന്ന് വന്ന പ്രതി ഓട്ടോ നിർത്തി ജാക്കി ലിവറെടുത്ത് ആംബുലൻസിന്റെ മുന്നിലെ ഗ്ലാസ് തല്ലിത്തകർത്തു. ആംബുലൻസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ , സബ് ഇൻസ്പെക്ടർ കെ സാലിം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.








0 comments