സൂര്യകുമാർ യാദവ് മുംബൈ ടീമിൽ

മുംബൈ: സയ്‌ദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിനുള്ള മുംബൈ ടീമിൽ സൂര്യകുമാർ യാദവും. ഇന്ത്യൻ ട്വന്റി20 ക്യാപ്‌റ്റനെ കൂടാതെ ദേശീയ താരമായ ശിവം ദുബെയും ടീമിലുണ്ട്. ശാർദുൽ ഠാക്കൂർ നയിക്കുന്ന സംഘത്തിൽ അജിൻക്യ രാഹനെയും സർഫറാസ് ഖാനുമാണ് മറ്റ് പ്രധാന താരങ്ങൾ. ശ്രേയസ് അയ്യരും യും ഇടംപിടിച്ചില്ല.
26 മുതൽ ഡിസംബർ 18വരെയാണ് ടൂർണമെന്റ്. മുംബൈ നിലവിലെ ചാമ്പ്യൻമാരാണ്. ലഖ്‌നൗ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ആദ്യറൗണ്ട്. നോക്കൗട്ട് മത്സരം ഇൻഡോറിൽ നടക്കും.








0 comments