കെഎസ്‌ആർടിസി ബജറ്റ് ടൂറിസം
പാലക്കാടിന്റെ പൈതൃകം തേടി


സ്വന്തം ലേഖകൻ
Published on Nov 23, 2025, 12:15 AM | 1 min read
തൊടുപുഴ
കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ തൊടുപുഴ പാലക്കാടിന്റെ പൈതൃകം തേടിയൊരു വിനോദയാത്ര ഒരുക്കി. തൊടുപുഴയിൽനിന്നുള്ള നെല്ലിയാമ്പതി യാത്ര 25ന് പുലർച്ചെ നാലിന് ആരംഭിച്ച് 26ന് രാത്രി 11 ന് തിരികെയെത്തുന്ന തരത്തിലാണ് ക്രമീകരിച്ചത്.
ആദ്യദിനം പോത്തുണ്ടി ഡാം, സീതാർ കുണ്ട്, കേശവൻപാറ, നെല്ലിയാംമ്പതി, ഓറഞ്ച് ഫാം, ജീപ്പ് സവാരി എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം ദിവസം അഹല്യാ ഹെറിറ്റേജ് മ്യൂസിയവും മലമ്പുഴ ഡാമും കൽപ്പാത്തിയും സന്ദർശിക്കും. യാത്രയിൽ ഒരു ദിവസത്തെ ഫ്രഷ് അപ്പും രണ്ടു ദിവസത്തെ ബ്രേക്ക്ഫാസ്റ്റും രണ്ടു ദിവസത്തെ ലഞ്ചും ഒരു ദിവസത്തെ താമസവും(മൂന്ന് പേർക്ക് ഒരുമിച്ച്). ഒരു ദിവസത്തെ ഡിന്നറും രണ്ടു ദിവസത്തെ ചായയും സ്നാക്സും ഒരു ജീപ്പ് സവാരിയും ഉൾപ്പെടെയാണ് 3580 രൂപ. പ്രവേശന ഫീസുകൾ സ്വന്തംനിലയിൽ വഹിക്കണം. ഫോൺ: 83048 89896, 9744910383, 96051 92092.








0 comments