വണ്ടന്‍മേട്ടില്‍ കോണ്‍ഗ്രസില്‍ കലഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 23, 2025, 12:15 AM | 1 min read


കട്ടപ്പന
വണ്ടന്‍മേട്ടില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട കലഹത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. ജനറല്‍ വാര്‍ഡുകള്‍പോലും വനിതകള്‍ക്ക് വിട്ടുനല്‍കിയതോടെ അമര്‍ഷം പുകയുകയാണ്. അഞ്ചാം വാര്‍ഡില്‍ അഞ്ച് യുഡിഎഫ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തമ്മിലടിയില്‍ മനംമടുത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാള്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ചേര്‍ന്ന് സ്ഥാനാര്‍ഥിയായി. മറ്റൊരാള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.
മൂന്നുതവണ പഞ്ചായത്തംഗമായ ദളിത് കോണ്‍ഗ്രസ് നേതാവും ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. 11, 12 എന്നീ ജനറല്‍ വാര്‍ഡുകളില്‍ വനിതകളാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. മറ്റൊരു ജനറല്‍ വാര്‍ഡായ 14 സംവരണ വിഭാഗത്തില്‍പെട്ടയാള്‍ക്ക് നല്‍കി. മൂന്നുതവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ചയാള്‍ ഇത്തവണ യുഡിഎഫ് സ്വതന്ത്രനാണ്. ഇയാള്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് തല്‍സ്ഥാനം രാജിവച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home