ബാലസംരക്ഷണത്തിന് റെയിന്‍ബോ വാക്ക്

വനിതാ–ശിശുവികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംഘടിപ്പിച്ച റെയിന്‍ബോ വാക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം ഫ്ലാഗ് ഓഫ് ചെയ്യുന്നു
മലപ്പുറം
വനിതാ–ശിശുവികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നേതൃത്വത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തിന്റെ ഭാഗമായി റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു. കലക്ടറുടെ വസതിക്ക് മുന്നില്‍നിന്നാരംഭിച്ച് കുന്നുമ്മല്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ അവസാനിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം ഫ്ലാഗ്ഓഫ്ചെയ്തു. കോട്ടൂര്‍ എകെഎം എച്ച്എസ്എസിലെ കുട്ടികളുടെ സ്‌കേറ്റിങ് പ്രകടനം, മഞ്ചേരി നോബിള്‍ വുമണ്‍സ് കോളേജ് വിദ്യാര്‍ഥികളുടെ തീം ഡാന്‍സ്, തൃപ്രങ്ങോട് വല്ലഭട്ട കളരി ഗ്രൂപ്പിന്റെ പ്രകടനം, മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസ് വിദ്യാര്‍ഥികളുടെ ബാന്‍ഡ് എന്നിവയുണ്ടായി. സമാപന സമ്മേളനം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ മമ്മു ഉദ്ഘാടനംചെയ്തു.








0 comments