സിബിഎസ്ഇ സഹോദയ
മലപ്പുറം റീജിയന്‍ ജില്ലാ അത്‌ലറ്റിക്സ് മീറ്റിന് തുടക്കം

സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയന്‍ ജില്ലാ അത്‌ലറ്റിക്സ് മീറ്റ് കലിക്കറ്റ് സർവകലാശാല കായികവിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ ഉദ്ഘാടനംചെയ്യുന്നു
തേഞ്ഞിപ്പലം
സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയന്‍ സംഘടിപ്പിക്കുന്ന ജില്ലാ അത്‌ലറ്റിക്സ് മീറ്റിന് കലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കം. ജില്ലാ അത്‌ലറ്റിക് ഫെഡറേഷന്റെ സഹകരണത്തോടെ രണ്ട് ദിവസം നടക്കുന്ന മേളയില്‍ അണ്ടർ 10, 12, 14, 17, 19 വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ ഉദ്ഘാടനംചെയ്തു. സഹോദയ മേഖലാ പ്രസിഡന്റ് എം അബ്ദുള്‍ നാസർ അധ്യക്ഷനായി. മാർച്ച് പാസ്റ്റിൽ കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ ഒന്നാംസ്ഥാനവും വണ്ടൂർ നടുവത്ത് സൈനിക് പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനവും പൊന്നാനി ഹിലാൽ പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും നേടി. സഹോദയ സ്‌പോർട്സ് കൺവീനർ ജാസ്‌മീർ ഫൈസൽ പ്രതിജ്ഞ ചൊല്ലി. ജനറൽ സെക്രട്ടറി എം ജൗഹർ, ഓർഗനൈസിങ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ഡോ. ശിബിലി സി കെ എം, വിനീത വി നായർ, കെ ഗോപകുമാർ, ഫൗസിയ, കെ ആനന്ദ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച സമാപിക്കും.








0 comments