പാചകത്തൊഴിലാളികളുടെ പാചകമത്സരം

കോഴഞ്ചേരി
വിദ്യാഭ്യാസ വകുപ്പിൻ്റെ പി എം പോഷന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഉപജില്ലയിലെ പതിനൊന്ന് സ്കൂളിലെ പാചകത്തൊഴിലാളികൾ പങ്കെടുത്ത പാചകമത്സരം നടത്തി. കാരംവേലി ഗവ. എൽപി സ്കൂളിൽ നടന്ന മത്സരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് സന്ധ്യ ഉദ്‌ഘാടനം ചെയ്തു. കെ വിജയശ്രീ അധ്യക്ഷയായി. നൂൺ മീൽ ഓഫീസർ ശ്യാം കിഷോർ, കാരംവേലി ഗവ. എൽപി സ്കൂൾ പ്രഥമാധ്യാപിക സി ശ്യാം ലത, എ കെ ജോയിസ്, ഗീതാ കൃഷ്ണൻ, കെ എം സ്മിതാദേവി, അദ്ധ്യാപക പ്രതിനിധി ബിജു ജി നായർ, മാസ്റ്റർ സഞ്ജയ് എന്നിവർ സംസാരിച്ചു.
ഒന്നാം സ്ഥാനം സുനിജ കൃഷ്ണൻ (എംടിഎൽപിസ്കൂൾ ഓന്തേക്കാട്), രണ്ടാം സ്ഥാനം സുനിത കരുണാകരൻ (എംടിഎൽപി സ്കൂൾ കടമ്മനിട്ട), മൂന്നാ സ്ഥാനം ബി ബി സന്ധ്യ (ഗവ. എൽപി സ്കൂൾ ചിറമേൽ) എന്നിവർ നേടി.








0 comments