എൽഡിഎഫ് പത്തനംതിട്ട നഗരസഭ തെരഞ്ഞെടുപ്പ് കൺവൻഷൻ

പത്തനംതിട്ട
എൽഡിഎഫ് പത്തനംതിട്ട നഗരസഭ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്‌തു. വികസന തുടർച്ചയ്‌ക്കായി ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിശയിപ്പിക്കുന്ന വികസനമാണ് കേരളത്തിലും ഒപ്പം പത്തനംതിട്ടയിലും നടന്നത്. മുൻകാലങ്ങളിൽ നടന്ന വികസനങ്ങൾ താരതമ്യം ചെയ്യണം. ഇവിടെ പുതിയ നഗര സങ്കൽപ്പം മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞു.
സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം വി സഞ്ജു, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ, സിപിഐ ജില്ലാ കൗൺസിലംഗം ബെൻസി തോമസ്, എൽഡിഎഫ് നേതാക്കളായ അഡ്വ. വർഗീസ് മുളയ്‌ക്കൽ, നിസാർ നൂർമഹൽ, ബി ഹരിദാസ്, മുഹമ്മദ് സലിം, എം ജെ രവി, സുമേഷ് ഐശര്യ, അമൃതം ഗോകുലൻ, സുമേഷ് ബാബു, ശുഭകുമാർ, ശ്യാമ ശിവൻ എന്നിവർ പങ്കെടുത്തു. ബെൻസി തോമസ് (പ്രസിഡന്റ്), അഡ്വ. ടി സക്കീർ ഹുസൈൻ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.








0 comments