അടിയന്തരസഹായവുമായി മോട്ടോർ വാഹനവകുപ്പ്

ശബരിമല
ശബരിമലയിലേക്കുള്ള തീർഥാടനയാത്രയിൽ ശരണപാതയിൽ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ചെയ്‌താൽ അടിയന്തര സഹായവുമായി മോട്ടോർ വാഹനവകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് തീർഥാടകർക്ക് വിളിക്കാം. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എംവിഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.
എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും.
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ– ഇലവുങ്കൽ : 9400044991, 9562318181, എരുമേലി : 9496367974, 8547639173. കുട്ടിക്കാനം : 9446037100, 8547639176. ഇ-മെയിൽ: [email protected]








0 comments