പള്ളത്തി മീൻ പോലെ ​ഗാനം പുറത്ത്! 'പൊങ്കാല' ഉടൻ റിലീസിന്

വെബ് ഡെസ്ക്

Published on Nov 10, 2025, 09:38 PM | 2 min read

കൊച്ചി: റൊമാന്റിക് ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാൻ ഷാ പാടിയ പൊങ്കാലയിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമാണ് ‘പൊങ്കാല’. പള്ളത്തി മീൻ എന്ന സോങ് പൂർണ്ണമായും റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനമാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെ പോലെ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നു കാണിക്കുകയാണ് ഈ ഗാനം.


ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് രഞ്ജിൻ രാജ്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകൻ മാർട്ടിൻ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന "പൊങ്കാല " ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വരുന്ന സിനിമയാണ്. നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് പൊങ്കാല.


ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനിൽ കഥയും തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മിക്കുന്നത്. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്.


2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിൽ യാമി സോനാ, ബാബു രാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


ചിത്രത്തിന്റെ ഛായാഗ്രഹണം: ജാക്സൺ, എഡിറ്റർ: അജാസ് പുക്കാടൻ, സംഗീതം: രഞ്ജിൻ രാജ്, മേക്കപ്പ്: അഖിൽ ടി രാജ്, കോസ്റ്റ്യും ഡിസൈൻ: സൂര്യാ ശേഖർ, ആർട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ: സെവൻ ആർട്സ് മോഹൻ, ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആർഓ, മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻസ്: അർജുൻ ജിബി.



deshabhimani section

Related News

View More
0 comments
Sort by

Home