print edition പത്തൊന്പതുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിൽ സഹകരിക്കാതെ പ്രതികൾ

തിരുവനന്തപുരം: യുവാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പത്തൊന്പതുകാരൻ അലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കൊലപാതകം നടന്ന തൈക്കാട് ശാസ്താംകോവിലിന് സമീപമെത്തിച്ചായിരുന്നു തെളിവെടുപ്പ്. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് പൂർണമായും സഹകരിക്കുന്നില്ല. കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല. കത്തി തങ്ങളുടെ കൈയിൽനിന്ന് നഷ്ടമായെന്നാണ് മുഖ്യപ്രതി അജിൻ പറയുന്നത്.
ആയുധം മനഃപൂർവം മറച്ചുവച്ചശേഷം തെളിവ് ഇല്ലാതാക്കാനാണ് പ്രതികളുടെ ശ്രമം. തെളിവെടുപ്പിനിടെ അലനെ കുത്തിയ രീതി അജിൻ പൊലീസിന് കാട്ടിക്കൊടുത്തു.
പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിക്കും. അജിൻ (27, ജോബി), സന്ദീപ് ഭവനിൽ അഭിജിത്ത് (26), കിരൺ (26, ചക്കുമോൻ), വലിയവിള സ്വദേശി നന്ദു (27, ജോക്കി), അഖിൽലാൽ (27, ആരോൺ), സന്ദീപ് ഭവനിൽ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകക്കേസിലെ മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാർഥിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. പ്രായപൂർത്തിയാകാത്തതിനാൽ ജഗതി സ്വദേശിയായ പതിനാറുകാരനെ പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. തിങ്കൾ വൈകിട്ട് അഞ്ചിനാണ് തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം തമ്പാനൂർ അരിസ്റ്റോ ജങ്‌ഷൻ തോപ്പിൽ ഡി47ൽ സുവിശേഷ വിദ്യാർഥി അലനെ (19) സംഘംചേർന്ന് മർദിച്ചശേഷം കുത്തിക്കൊലപ്പെടുത്തിയത്.








0 comments