print edition തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക
പിൻവലിക്കൽ 
നാളെവരെ

ELECTION
വെബ് ഡെസ്ക്

Published on Nov 23, 2025, 12:01 AM | 1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള നോട്ടീസ് തിങ്കൾ പകൽ മൂന്ന് വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോം അഞ്ചിൽ തയ്യാറാക്കിയ നോട്ടീസ് നൽകാം.


പിൻവലിക്കാനുള്ള അവസാന സമയത്തിനുശേഷം റിട്ടേണിങ്‌ ഓഫീസർ, മത്സരിക്കുന്നവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് പേര് പട്ടികയിലുൾപ്പെടുത്തുക. പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയുണ്ടാകും. അതത് റിട്ടേണിങ്‌ ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും പരസ്യപ്പെടുത്തും.



deshabhimani section

Related News

View More
0 comments
Sort by

Home