‘അതിദാരിദ്ര്യമുക്ത കേരളം’ സെമിനാർ

മീനങ്ങാടി ‘അതിദാരിദ്ര്യമുക്ത കേരളം’ വിഷയത്തിൽ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സെമിനാർ നടത്തി. വിജ്ഞാന കേരളം ജില്ലാ കോ–ഓർഡിറേറ്റർ ശ്രീജിത്ത് ശിവരാമൻ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ രാജൻ അധ്യക്ഷനായി. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ടി ഷാജി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ രാജേഷ് കെജിഒഎ ജില്ലാ ട്രഷറർ കെ എം നവാസ് എന്നിവർ സംസാരിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ചർച്ച ക്രോഡീകരിച്ചു.








0 comments