മുറജപം നാലാംദിനത്തിലേക്ക്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു മുന്നിൽ ഭരതനാട്യം അവതരിപ്പിക്കുന്ന പൂജപ്പുര ഹരിശ്രീ നൃത്ത വിദ്യാലയത്തിലെ കുട്ടികൾ
തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ലക്ഷംദീപം മൂന്നുദിവസം പിന്നിട്ടു. വൈകിട്ട് ജലജപം നടന്നു. രാത്രി പത്മതീർഥക്കുളം വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വന്ദേ പത്മനാഭം വേദിയിൽ കലാപരിപാടികൾ അരങ്ങേറി. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ പഞ്ചാരിമേളവും ആലപ്പുഴ ഗോവിന്ദും സംഘവും പുല്ലാങ്കുഴൽ കച്ചേരിയും അവതരിപ്പിച്ചു.








0 comments