“ഞാൻ തകർന്നു’’... ജസ്റ്റിൻ ബീബറുടെ തിരിച്ചു വരവിൽ ആരാധക ലോകത്ത് ആശങ്ക

പ്രശസ്ത പോപ് ഗായകൻ ജസ്റ്റീൻ ബീബർ വീണ്ടു വാർത്തകളിൽ നിറയുന്നു. ആരോഗ്യ സ്ഥിതിയെ കുറിച്ചും സമ്പത്തിക പരാധീനതകളെ കുറുച്ചും പുറത്തു വന്ന വാർത്തകൾ തുടരെ നിഷേധിച്ച താരം അടുത്ത കാലത്ത് നിശ്ശബ്ദനായിരുന്നു. 2023 ൽ വിരമിക്കൽ പ്രഖ്യപിച്ച ശേഷം ഗായകന്റെ തിരിച്ചു വരവിനുള്ള ഇടവേള എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റ പോസ്റ്റിൽ “ ഞാൻ തകർന്നിരിക്കുന്നു, എനിക്ക് മുൻകോപത്തിന്റെ പ്രശ്നം ഉണ്ടായിരിക്കുന്നു എന്ന് ഗായകൻ കുറിച്ചു.
"ആളുകൾ എന്നോട് സുഖപ്പെടാൻ പറയുന്നുണ്ട്. എനിക്ക് എന്നെത്തന്നെ ശരിയാക്കാൻ കഴിയുമായിരുന്നെങ്കിൽ, ഞാൻ ഇതിനകം തന്നെ ചെയ്യുമായിരുന്നു എന്ന് നിങ്ങൾ മനസിലാക്കൂ. ഞാൻ തകർന്നിരിക്കുന്നുവെന്ന് എനിക്കറിയാം. എനിക്ക് കോപപ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം.... എന്റെ ജീവിതകാലം മുഴുവൻ ഞാൻ ജോലി ചെയ്യാൻ ശ്രമിച്ചു... എല്ലാം കൂടി എന്നെ കൂടുതൽ ക്ഷീണിതനും ദേഷ്യക്കാരനുമാക്കുന്നു," എന്നിങ്ങനെയായിരുന്നു പോസ്റ്റ്.
ബീബർ കുറച്ചുനാളായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്വയം തന്നെ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് പോലും ചർച്ചകൾക്കും ആശങ്കയ്ക്കും തുടക്കമിട്ടു. ബീബറിന്റെയും മകൻ ജാക്ക് ബ്ലൂസ് ബീബറിന്റെയും ചിത്രങ്ങളും ക്രമരഹിതമായ ക്ലിക്കുകളും പോസ്റ്റിൽ ഉണ്ടായിരുന്നു. ബീബറുടെ "പീച്ചസ്", "ബോയ്ഫ്രണ്ട്", "ബേബി" തുടങ്ങിയ ജനപ്രിയ ട്രാക്കുകൾ ഇപ്പോഴും ആയിക്കണക്കിന് ആളുകൾ ആസ്വദിച്ചു കൊണ്ടിരിക്കയാണ്.
പ്രമുഖ സെലിബ്രിറ്റി മാഗസിനായ പീപ്പിൾ ബീബറുമായുള്ള അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സാമ്പത്തിക നില തകർന്നതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെറും ക്ലിക്കുകൾക്ക് വേണ്ടിയുള്ള ഗിമ്മിക് എന്ന് ഇതിനെ ബീബർ തള്ളി. കാലിഫോര്‍ണിയയിലെ ഒരു കോഫീഷോപ്പിലേക്ക് പോകും വഴി ഇതു സംബന്ധിച്ച് ചോദിച്ചതിന് മാധ്യപ്രവർത്തകരോട് ദേഷ്യപ്പെട്ടു. 'നിങ്ങള്‍ക്ക് പണം മാത്രമാണ് വലുത്. അതിനപ്പുറമൊരു ചിന്തയുമില്ല. മനുഷ്യത്വം എന്നൊന്നുണ്ട്.' എന്നെല്ലാമാണ് ജസ്റ്റിന്‍ ബീബർ അന്ന് തന്നെ പിന്തുടർന്ന മാധ്യമപ്പടയോട് ആക്രോശിച്ചത്.
ഫാഷന്‍ ബ്രാന്‍ഡായ ഡ്ര്യൂ ഹൗസുമായുള്ള ബന്ധം ഈ വർഷം ആദ്യം ജസ്റ്റിന്‍ ബീബർ വിച്ഛേദിച്ചിരുന്നു. 2019-ല്‍ അദ്ദേഹം തന്നെ തുടങ്ങിയ ബ്രാന്‍ഡാണ് ഡ്ര്യൂ ഹൗസ്. ഭാര്യ ഹെയ്‌ലി ബീബറിൽ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്. 2023ൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ബീബർ കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.
2021ല്‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്‍ബം. വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ തന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് ബീബർ കൈമാറിയിരുന്നു.
2022 ൽ ഗായകന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിൽ എത്തി. ഗായകൻ ലോകപര്യടനം റദ്ദ് ചെയ്തു. 31 വയസാണ് ഗായകന്. കുട്ടിക്കാലത്ത് യു ട്യൂബിലൂടെ പാടിയാണ് താരമായത്. ബിൽബോർഡിന്റെ 10 ലോക സെലിബ്രറ്റികളുടെ പട്ടികയിൽ പലതവണ ഇടം നേടി. ബിലീബേഴ്സ് എന്നാണ് ബീബറുടെ ആരാധക ലോകം അറിയപ്പെടുന്നത്.
ഇതിനെല്ലാം ശേഷമാണ് കഴിഞ്ഞ വർഷം അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ച് ബീബർ ഇന്ത്യയിൽ പാടാൻ എത്തിയത്. തിരച്ചു വരവിന്റ പ്രതീക്ഷയിലായിരുന്നു. കുടുംബനാഥനായി ഒതുങ്ങാൻ വേണ്ടിയാണ് പാട്ട് നിർത്തിയത് എന്നായിരുന്നു ബീബർ വിശദീകരിച്ചത്. തിരിച്ചു വരിവ് ആഘോഷിക്കാൻ ആരാധകർ ഒരുങ്ങുമ്പോഴാണ് പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്.
0 comments