കമൽ ഹാസൻ ചിത്രത്തിന്റെ സംഗീതം ഒരുക്കാൻ ജെയ്ക്സ് ബിജോയ്

ചെന്നൈ: അൻപറിവ് സംവിധാനം ചെയ്യുന്ന കമൽ ഹാസന്റെ പുതിയ ചിത്രത്തിന് സംഗീതം ഒരുക്കാൻ ജെയ്ക്സ് ബിജോയ്. മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജെയ്ക്സ് കമൽ ഹാസന് വേണ്ടി ഒരുക്കുന്ന ഗാനം കേൾക്കാൻ കാത്തിരിക്കുകയാണ് ആസ്വാദക ലോകം. കമൽഹാസന്റെ 237-ാം ചിത്രമായി ഒരുങ്ങന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. കമൽ ഹാസന്റെ പിറന്നാൾ ദിവസം താരത്തിന് ഒപ്പം ജെയ്ക്സ് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി ജെയ്ക്സ് പുറത്തുവിട്ടു.
ആക്ഷൻ കൊറിയോഗ്രാഫിയിൽ ഒരു ബ്രാൻഡ് ലേബലുണ്ടാക്കിയിട്ടുള്ളവരാണ് അന്‍പറിവ് മാസ്റ്റേഴ്സ്. കമലിനൊപ്പം ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്നീ സിനിമകളിൽ ഇരുവരും സഹകരിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫിലും ഇരുവരും തന്നെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. രാജ് കമൽ ഫിലിംസ് നിർമിക്കുന്ന കെഎച്ച് 237 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.








0 comments