‘‘നേരുള്ളോന്റെ ചങ്കിലുള്ളൊരു വാളാണേ, പേരും നേരും കാത്ത പൊന്നരിവാളാണേ’’ ‐ മസാല കോഫിയുടെ അരിവാൾ പാട്ട്‌ സൂപ്പർ ഹിറ്റ്‌ Video

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2018, 04:53 AM | 0 min read

തിരുവനന്തപുരം > മസാല കോഫി മ്യൂസിക്‌ ബാൻഡിന്റെ ഏറ്റവും പുതിയ ഗാനത്തിന്‌ ആരാധകരേറെ. അരിവാൾ എന്ന പേരിൽ കേരളപ്പിറവി ദിനത്തിൽ യൂട്യൂബിൽ  പുറത്തിറക്കിയ ഗാനം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മസാല കോഫിയുടെ പ്രധാന ഗായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സൂരജ്‌ സന്തോഷാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌.

മസാല കോഫി ബാൻഡിന്റെ അരിവാൾ പാട്ട്‌ വീഡിയോ കാണാം:

കർഷകത്തൊഴിലാളിയുടെ ആത്മാഭിമാനം കാത്ത ചെങ്കൊടിയും അരിവാളുമെല്ലാം പാട്ടിന്റെ വരികളിലും ദൃശ്യങ്ങളിലും നിറഞ്ഞുനിൽക്കുന്നു. വിനായക്‌ ശശികുമാർ ആണ്‌ പാട്ടിന്‌ വരികളെഴുതിയിരിക്കുന്നത്‌. പപ്പായ മീഡിയ നിർമിച്ച വീഡിയോ ഹർഷാദ്‌ അലിയാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഫോർട്ട്‌ കൊച്ചിയുടെ സൗന്ദര്യവും അവിടുത്തെ തൊഴിലാളി ജീവിതത്തിന്റെ തുടിപ്പും ഒപ്പിയെടുത്ത ദൃശ്യങ്ങൾക്ക്‌ ക്യാമറ ചലിപ്പിച്ചത്‌ അജയ്‌ മോനോൻ. മത്സ്യത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കൊച്ചിയിലെ ചന്ത, പ്രശസ്‌തമായ സാന്റോ ഗോപാലൻ മെമ്മോറിയൽ ലൈബ്രറി & റീഡിങ് റൂം തുടങ്ങിയവയെല്ലാം ദൃശ്യങ്ങളിൽ കടന്നുവരുന്നു.

ഗായകൻ സൂരജ്‌ സന്തോഷ്‌ അരിവാൾ പാട്ടിൽ

ഗിറ്റാർ‐ പ്രീത്‌ പി എസ്‌, ഡേവിഡ്‌ ക്രിംസൺ, പെർകഷൻ‐ വരുൺ സുനിൽ, ഡ്രം‐ ദയ ശങ്കർ, ബാസ്‌ ഗിറ്റാർ‐ പോൾ ജോസഫ്‌, വയലിൻ‐ കൃഷ്‌ണരാജ്‌, കീ ബോർഡ്‌‐ ജോ ജോൺസൺ, കെന്നത്ത്‌ ജെറാൾഡ്‌ എന്നിവരാണ്‌ അരിവാൾ പാട്ടിന്‌ ജീവൻ പകർന്ന മറ്റ്‌ കലാകാരൻമാർ. നവംബർ ഒന്നിന്‌ പുറത്തിറങ്ങിയ ഗാനം യൂട്യൂബിൽ മാത്രം ഇതിനകം 85000ൽപ്പരം പേർ കണ്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home