ഇന്ന് ഗതാഗത നിയന്ത്രണം

പാലക്കാട്
കൽപ്പാത്തി രഥ സംഗമത്തോടനുബന്ധിച്ച് ഞായർ പകൽ മൂന്നുമുതൽ ഗതാഗത നിയന്ത്രണം. ചന്ദ്രനഗർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൽമണ്ഡപം -കോട്ടമൈതാനം -മേഴ്സി കോളേജ് വഴി പറളി ഭാഗത്തുകൂടെയും മണ്ണാർക്കാട് ഭാഗത്തുനിന്നുള്ളവ മുണ്ടൂർ കൂട്ടുപാത പറളി വഴിയും പോകണം. ശേഖരീപുരം ജങ്‌ഷൻ മുതൽ പുതിയപാലംവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. പകരം റോസി സ്കൂൾ ഗ്രൗണ്ടിലും ബൈപാസ് റോഡിനടുത്തുള്ള പച്ചക്കറി മാർക്കറ്റിന്റെ സമീപവും പാർക്ക് ചെയ്യാം. വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ ശേഖരീപുരം കുണ്ടമ്പലം വഴിയും വാഹനങ്ങൾ കടത്തിവിടില്ല. ചാത്തപുരം വഴി കൽപ്പാത്തിയിലേക്ക് മടങ്ങാം.









0 comments