print edition ലാലൂരിന്റെ വിലാപംകേട്ട എഴുത്തുകാരി

Lizzy.jpg
avatar
കെ എൻ സനിൽ

Published on Nov 16, 2025, 12:00 AM | 1 min read

തൃശൂർ: ‘‘......മഴക്കാലമായാല്‌ത്തെ കഥ പിന്നെ പറയും വേണ്ട... ചുറ്റുമതിലുകളുള്ള ട്രഞ്ചിങ്‌ ഗ്ര‍ൗണ്ട്‌ലെ വെള്ളമെല്ലാം ഇ‍ൗ മാലിന്യ മലകളെ ഇടിച്ചിറക്കി നരകത്തിന്‌ കൈവഴിവെട്ടിയതുപോലെ അങ്ങ്‌ട്‌ പൊട്ടിയൊഴുകാൻ തുടങ്ങും. മതിൽകെട്ടി മറയ്‌ക്കാത്ത ഭാഗ്‌ത്തൂടെ മടകളിലേക്കൊഴുകി ചീഞ്ഞുനാറുന്ന കുത്തൊഴുക്ക്‌ ആദ്യമെത്ത്‌ണത്‌ നമ്മ്‌ടെ ആനന്ദക്കുട്ടന്റെ വഴിയിലേക്കാണ്‌.....’’ ലിസിയുടെ ‘ആനന്ദക്കുട്ടൻ ഒരു ഗുണ്ട’’ എന്ന ചെറുകഥയിലൊരിടത്ത്‌ ലാലൂരിനെ പരാമർശിക്കുന്നതിങ്ങനെയാണ്‌. ആനന്ദക്കുട്ടന്റെ വീട്ടുമുറ്റത്തേക്ക്‌ പൊട്ടിയൊലിച്ചെത്തുന്ന മലിനജലം ലാലൂരിന്റെ അഭിശപ്തമായ ഓർമ മാത്രമാണിന്ന്‌. 2010ലാണ്‌ ‘ആനന്ദക്കുട്ടൻ ഒരു ഗുണ്ട’ കലാക‍ൗമുദിയിൽ പ്രസിദ്ധീകരിച്ചത്‌. 15 വർഷത്തിനിപ്പുറം മലിന്യമല നിന്നിടത്ത് അതിമനോഹരമായ ഒരു സ്‌പോർട്‌സ്‌ കോംപ്ലക്‌സാണ്‌. ലാലൂരിന്റെ ദുരിത ചിത്രം മലയാളിക്കുമുന്നിൽ കഥയില‍ൂടെ വരച്ചിട്ട കഥാകാരി എൽഡിഎഫ്‌ സ്ഥാനാർഥിയും.


നോവലിസ്‌റ്റ്‌ ലിസി ഇക്കുറി തൃശൂർ കോർപറേഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥിയാണ്‌. ലാലൂർ ഡിവിഷനിൽനിന്ന്‌ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ലിസി ജോയ്‌ ജനവിധി തേടും. സാഹിത്യത്തിനൊപ്പം അരണാട്ടുകര പ്രദേശത്തെ നിത്യജീവിതത്തിലെ സാന്നിധ്യമാണ്‌ അവർ. കാൽനൂറ്റാണ്ടോളമായി അരണാട്ടുകരയിൽ താമസിക്കുന്ന ലിസി 35 വർഷത്തോളം കാത്തലിക്‌ സിറിയൻ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു. ചീഫ്‌ മാനേജരായാണ്‌ വിരമിച്ചത്‌. ഒരുവർഷത്തോളം പോസ്‌റ്റൽ ആൻഡ്‌ ടെലഗ്രാഫ്‌ ഡിപ്പാർട്ട്‌മെന്റിലും ജോലിചെയ്‌തിട്ടുണ്ട്‌. ആദ്യ നോവലായ ‘മുംബൈ’ മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡിനും എസ് കെ മാരാര്‍ അവാര്‍ഡിനും അര്‍ഹമായി. രണ്ടാമത്തെ നോവല്‍ ‘വിളനിലങ്ങള്‍’. ‘വിലാപ്പുറങ്ങള്‍’ക്ക് 2015ലെ എംപി പോള്‍ സാഹിത്യപുരസ്‌കാരം, സാഹിത്യവിമര്‍ശം അവാര്‍ഡ്, 2016ലെ യുവകലാസാഹിതിയുടെ രാജലക്ഷ്മി അവാര്‍ഡ്, 2017ലെ കെസിബിസി മീഡിയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. ഭര്‍ത്താവ്: കെ ജോയ് തോമസ്. മക്കള്‍: നിനു ടോം, ഡോ. നിതിന്‍ ജോയ്. അരണാട്ടുകര ബ്ലൂം ഫീൽഡിലെ വലന്റയിന്‍സിലാണ്‌ താമസം.



deshabhimani section

Related News

View More
0 comments
Sort by

Home