ഇന്ത്യയിലെ ആദ്യ ഓഡിയോ ട്രെയിലറുമായി ‘വടക്കൻ’; ചിത്രം മാർച്ച് ഏഴിന് തിയേറ്ററുകളിൽ
കൊച്ചി: ഇന്ത്യയിലെ ആദ്യ ഓഡിയോ ട്രെയിലർ പുറത്തുവിട്ട് ‘വടക്കൻ’. സിനിമയുടെ സംഗീത സംവിധായകൻ ബിജിബാലും നിർമ്മാതാവ് ജയ്ദീപ് സിങ്ങും ചേർന്നാണ് ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ പുറത്തിറക്കിയത്. മലയാളത്തിൽ തന്നെ ഏറ്റവും ആദ്യത്തേതായ ഈ ആശയത്തിന് പ്രേക്ഷകരുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിയേറ്റീവ് ടീം പറഞ്ഞു.വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ‘വടക്കൻ’ സംവിധാനം ചെയ്തിരിക്കുന്നത് സജീദ് എയാണ്.
"ഈ ചിത്രത്തിൽ ശബ്‍ദം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്, അതിനാലാണ് ഒരു ഓഡിയോ ട്രെയിലറിന്റെറെ റിലീസിന് ഞങ്ങൾ മുൻഗണന നൽകിയത്. ചിത്രത്തിൻറെ ശബ്‍ദ രൂപകൽപ്പനയിലും അതിൻറെ സങ്കീർണ്ണമായ ഘടകങ്ങളിലും കൗതുകം ജനിപ്പിക്കുക എന്നതാണ് ലക്ഷ്യം. റസൂൽ പൂക്കുട്ടിയും സാജിദും ഞാനും ചേർന്ന് വിഭാവനം ചെയ്ത ഈ ആശയം ഒരു സുപ്രധാന ചുവടുവെപ്പാണ്. ഓഡിയോ ട്രെയിലർ പുറത്തിറക്കുന്ന മലയാള സിനിമയിലെ ആദ്യ ചിത്രമെന്ന നിലയിൽ ഇത് ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി’ ലോഞ്ചിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബിജിബാൽ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നിർമ്മാതാവ് ജയ്ദീപ് സിംഗ്, ഗായിക ഭദ്ര രാജിൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.









0 comments