പരസ്യചിത്ര ഷൂട്ടിങ്ങിനിടയിൽ ജൂനിയർ എൻ ടി ആറിന് പരിക്ക്; വിശദീകരണവുമായി ടീം

തിരുവനന്തപുരം: പരസ്യചിത്ര ഷൂട്ടിങ്ങിനിടയിൽ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ ടി ആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. നടന്റെ പരിക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദീകരണം നൽകാനാണ് ഓഫീസ് ടീം രംഗത്തെത്തിയത്. നിലവിൽ രണ്ടാഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.
"അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. യാതൊരുവിധത്തിലും ആശങ്കപെടേണ്ട ഒരു സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളൂം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കവെയാണ് അപകടം സംഭവിച്ചത്. 'വാർ 2' ആണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.









0 comments