മലയാളത്തിലെ അടുത്ത യൂണിവേഴ്‌സ് ലോഡിങ്; തരുൺ മൂർത്തി ടീമിൽ പൃഥ്വിരാജ്

കൊച്ചി: മലയാളത്തിലെ അടുത്ത യൂണിവേഴ്‌സുമായി എത്തുകയാണ് തരുൺ മൂർത്തിയും ടീമും. തരുൺ മൂർത്തി സംവിധാനം ചെയ്ത് 2021 ൽ പുറത്തുവന്ന 'ഓപ്പറേഷൻ ജാവ'യുടെ രണ്ടാം ഭാഗമാണ് 'ഓപ്പറേഷൻ കംബോഡിയ' എന്ന് പേരിട്ട ചിത്രം.
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്നതിന്റെ കൂടി ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്റർ ടീം പുറത്തുവിട്ടു. ഓപ്പറേഷൻ ജാവയിലെ താരങ്ങളായ ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ, ഇർഷാദ് അലി എന്നിവരുമുണ്ട്. '2021-ൽ നിർത്തിയ സ്ഥലത്ത് നിന്ന് പുനരാരംഭിക്കുന്നു. പുതിയ OPJ ഫ്രാഞ്ചൈസിയായ ഓപ്പറേഷൻ കംബോഡിയയിലേക്ക് പൃഥ്വിരാജിന് സ്വാഗതം'- തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.









0 comments